Connect with us

Kerala

അലക്കിക്കൊണ്ടിരിക്കെ ഭൂമിയിലുണ്ടായ ഗർത്തത്തിൽ വീണു; അയൽവീട്ടിലെ കിണറ്റിൽ പൊങ്ങി, സംഭവം കണ്ണൂരിൽ

Published

|

Last Updated

കണ്ണൂർ | അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമിയിലുണ്ടായ അഗാധ ഗർത്തത്തിൽ വീഴുക, തുടർന്ന് അയൽ വീട്ടിലെ കിണറിൽ പൊങ്ങുക. കഥയാണെന്ന് കരുതേണ്ട. നടന്ന സംഭവമാണ്. കണ്ണൂരിലെ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിലാണ് ഈ വിചിത്ര സംഭവം. ഭാഗ്യവശാൽ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.

ആയിപ്പുഴ ഗവ. യു പി സ്‌കൂളിനു സമീപത്തെ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീണത്. പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ 25 കോല്‍ ആഴമുള്ള വീട്ടുകിണറ്റിലേക്കാണ് ഇവർ വീണത്.  വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം.

ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. കിണര്‍ ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.