Kerala
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ കസ്റ്റഡി നീട്ടി

ബെംഗളൂരു | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് കസ്റ്റഡി നീട്ടിക്കൊണ്ട് ഉത്തരവായത്.
ബിനീഷിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തിങ്കളാഴ്ച വാദം തുടരും.
---- facebook comment plugin here -----