Connect with us

Gulf

കൊവിഡ് കാല സേവനം; മര്‍കസിന് യു എ ഇ പോലീസിന്റെ അംഗീകാരം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കാലത്ത് യു എ ഇയുടെ ജബല്‍ അലി പ്രവിശ്യയില്‍ മര്‍കസ് വളണ്ടിയര്‍മാര്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ജബല്‍ അലി നിയമ സംവിധാനത്തിന്റെ അംഗീകാരം. ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സാന്നിധ്യത്തില്‍, സാന്ത്വന സേവന കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വളണ്ടിയര്‍മാര്‍ക്ക് ബഹുമതി പത്രം കൈമാറി. ജബല്‍ അലി പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ആദില്‍ സുവൈദി, ഡെപ്യൂട്ടി ജനറല്‍ സുല്‍ത്താനുല്‍ ഉവൈസ് എന്നിവരാണ് ബഹുമതി പത്രം കൈമാറിയത്. തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മര്‍കസ് പ്രവര്‍ത്തകര്‍ കാണിച്ച ത്യാഗത്തെയും സേവനപരതയെയും ഡോ. ആദില്‍ സുവൈദി പ്രശംസിച്ചു. സ്വന്തം രാജ്യത്തെ പോലെ യു എ ഇയെ കാണുന്നവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെന്നും സുവൈദി പറഞ്ഞു.

വളണ്ടിയര്‍ ക്യാപ്റ്റന്‍ ലുക്മാന്‍ മങ്ങാട്, മുഹമ്മദ് അലി വയനാട്, സദഖത്തുല്ലാഹ് വളാഞ്ചേരി, ഷൗക്കത്ത് മേപ്പറമ്പ്, റിയാസ് കുനിയില്‍, ശംസുദ്ധീന്‍ വൈലത്തൂര്‍, ബാദുഷ ഉദിനൂര്‍, ഫിറോസ് തറോല്‍ എന്നിവര്‍ക്ക് ബഹുമതി പത്രങ്ങള്‍ ലഭിച്ചു. ഇവരെ കാന്തപുരം ഉസ്താദ് അനുമോദിച്ചു. മര്‍കസ് ദുബൈ പി ആര്‍ മാനേജര്‍ ഡോ. സലാം സഖാഫി എരഞ്ഞിമാവ് ചടങ്ങില്‍ സംബന്ധിച്ചു.

Latest