Connect with us

Kerala

സി എം രവീന്ദ്രന്‍ നാളെ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നാളെയും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ആശപത്രി വിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലില്‍ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു.

രവീന്ദ്രന് ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാറിയ ശേഷം ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വിട്ടതിന് ശേഷം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് സിഎം രവീന്ദ്രന്‍ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു ഇതേ തുടര്‍ന്നാണ് മൂന്നാമത് നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.

Latest