Connect with us

Covid19

വ്യാപനം മന്ദഗതിയിലാക്കുന്നതിനേക്കാള്‍ കൊവിഡ് പിടിച്ചുനിര്‍ത്താന്‍ നല്ലത് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ആണെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ലണ്ടന്‍ | കൊറോണവൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ശേഷിയുള്ള ഏക വാക്‌സിന്‍ ഓക്‌സ്‌ഫോഡ്- ആസ്ട്രസെനിക്കയുടെതാണെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് വീണ്ടും കൊവിഡ് വരുന്നത് തടയുക മാത്രമല്ല, വ്യാപനം മന്ദഗതിയിലാക്കും. വിപണി തുറക്കുന്നതിന് ഇത് പരമപ്രധാനമാണ്.

തങ്ങളുടെ വാക്‌സിന്‍ ഷോട്ട് ലഭിച്ചവരിലെ ലക്ഷണമില്ലാത്ത കൊറോണവൈറസ് ബാധാ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട ഏക വാക്‌സിന്‍ ഉത്പാദകര്‍ കൂടിയാണ് ഓക്‌സ്‌ഫോഡ്- ആസ്ട്രസെനിക്ക. മൊത്തത്തില്‍ ഇത്തരത്തിലുള്ള സാംക്രമികാവസ്ഥ 27 ശതമാനം കുറച്ചുവെന്നാണ് വിശാലമായ പഠനത്തില്‍ മനസ്സിലായത്. ലാന്‍സറ്റ് മെഡിക്കല്‍ ജേണലില്‍ ഈ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലക്ഷണമില്ലാത്ത കൊറോണവൈറസ് ബാധ തടയുന്നതില്‍ ഈ വാക്‌സിന്റെ കാര്യക്ഷമത 70 ശതമാനമാണ്. യു കെയില്‍ ആറായിരം പേരിലാണ് ഈ പരീക്ഷണം നടത്തിയത്. 29 പേരിലാണ് ലക്ഷണമില്ലാത്ത വൈറസ് ബാധ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest