Connect with us

Kerala

സ്‌പെഷല്‍ പോളിംഗ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി പരാതി : രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്് ബാധിതരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സെപ്ഷല്‍ പോളിംഗ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് വ്യാപക പരാതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത്തരം ഉദ്യോഗസ്ഥരെ നീക്കാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ സ്‌പെഷല്‍ വോട്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസം മൂന്നിനു മുമ്പ് വരെയാണ് സ്‌പെഷല്‍ വോട്ട് സ്വീകരിക്കേണ്ടത്. തൃശൂര്‍ നഗരസഭ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പെഷല്‍ ഓഫീസര്‍മാര്‍ അഫിഡവിറ്റുകള്‍ പോലും കൈപ്പറ്റുന്നില്ലന്ന പരാതി വ്യാപകമാണ്.ബാലറ്റ് പേപ്പര്‍ സ്വീകരിച്ചെന്ന രസീത് കൊടുക്കാന്‍ പലരും തയാറുകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതെല്ലാം വോട്ടുകളില്‍ കൃത്രിമം കാണിക്കാനോ വോട്ട് തട്ടിയെടുക്കാനോ വേണ്ടിയാണെന്ന് സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Latest