Connect with us

Kerala

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് നൂറ് കണക്കിന് ആളുകളില്‍നിന്നായി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഏജന്‍സി നടത്തിപ്പുകാരായ മൂന്നുപേര്‍ അറസ്റ്റില്‍. കൊച്ചി പനമ്പിള്ളി നഗറിലെ ജോര്‍ജ് ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരായ ഇടുക്കി വണ്ടമറ്റം സ്വദേശി ആദര്‍ശ് ജോസ്, കോട്ടയം സ്വദേശി വിന്‍സെന്റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിന്‍സി ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കുവൈത്ത്, ഷാര്‍ജ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നോറോളം പേരില്‍ നിന്നായി ജോര്‍ജ്ജ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ഒരു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്നും വാങ്ങിയത്. നാലര കോടിയോളം രൂപയാണ് മൂന്നു വര്‍ഷത്തിനിടെ ഇവര്‍ തട്ടിയെടുത്തത്.
കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ വിവിധയിടങ്ങളിലായി വാഹനങ്ങളില്‍ മാസ്‌ക് വില്‍പ്പന നടത്തുകയായിരുന്നു. ഇവരെ കൂടാതെ കേസിലെ മുഖ്യ സൂത്രധാരനായ കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂര്‍ സ്വദേശി ജോര്‍ജ്ജ് ടി ജോസ് എന്നിവരെ പിടികൂടാനുണ്ട്.

Latest