Connect with us

Gulf

സഊദി-ഖത്വര്‍ അനുരഞ്ജന ചര്‍ച്ചയില്‍ പുരോഗതി

Published

|

Last Updated

വാഷിങ്ടണ്‍/കുവൈത്ത് | സഊദി അറേബ്യയും ഖത്വറും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാധ്യസ്ഥ്യം വഹിക്കുന്ന രാജ്യങ്ങളാണ് കുവൈത്തും അമേരിക്കയും. ഇരു രാജ്യങ്ങളും ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കുകയും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫോര്‍മുല നിര്‍ദേശിക്കുകയും ചെയ്തു. വിഷയത്തില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുവൈത്തെന്നും മന്ത്രി പ്രസ്താവിച്ചു.

2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്വറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. വിഷയത്തില്‍ ജി സി രാജ്യങ്ങളില്‍ പെട്ട കുവൈത്തും ഒമാനും നിഷ്പക്ഷത പാലിക്കുകയും യു എ ഇ യും ബഹ്റൈനും സഊദി അറേബ്യയുടെ നിലപാടിനെ പിന്തുണക്കുകയും ചെയ്തിരുന്നു.