Connect with us

Science

ഭൂമിയെ വലം വെക്കുന്ന വസ്തു ഛിന്നഗ്രഹമല്ലെന്ന് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന വസ്തു ഛിന്നഗ്രഹമല്ലെന്നും റോക്കറ്റ് ബൂസ്റ്ററാണെന്നും നാസ. സെപ്തംബറിലാണ് ഭൂമിക്ക് തൊട്ടടുത്തായി ഒരു വസ്തു വലംവെക്കുന്നത് ശാസ്ത്രജ്ഞര്‍ കണ്ടത്. ഭൂമിയുടെ തൊട്ടടുത്തുള്ള ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്ന വേളയിലാണ് പാന്‍- സ്റ്റാഴ്‌സ്1 സര്‍വേ ടെലസ്‌കോപ്പില്‍ ഈ വസ്തു പതിഞ്ഞത്.

ഇതിന്റെ വലുപ്പവും അസാധാരണ ഭ്രമണവും ശാസ്ത്രജ്ഞരില്‍ താത്പര്യം ജനിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഏതാനും പ്രാവശ്യമാണ് ഭൂമിക്ക് തൊട്ടടുത്ത് 2020എസ്ഒ എന്ന ഈ വസ്തു എത്തിയത്.

ഭൂമിയില്‍ നിന്ന് രൂപം കൊണ്ടതാണ് ഇതെന്ന് വരെ നേരത്തേ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നു. എന്നാല്‍ നാസയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യമായ 1966 സര്‍വേയര്‍ 2 മിഷന്റെ റോക്കറ്റ് ബൂസ്റ്ററാകാം ഇതെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയിട്ടുണ്ട്. നാസ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ താരതമ്യം ചെയ്ത് സി എന്‍ ഇ ഒ എസ് ഡയറക്ടര്‍ പോള്‍ ചോഡസ് ആണ് ഇക്കാര്യം അറിയിച്ചത്.

Latest