Connect with us

Malappuram

കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണയുമായി എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. ഏഴ് സെക്ടറുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
ഡിവിഷന്‍ സെക്രട്ടറി ശഫീഖ് ബുഖാരി കൂട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. അനസ് പടിഞ്ഞാറ്റുമുറി പ്രസംഗിച്ചു. മുന്‍ദിര്‍ സഖാഫി കോഡൂര്‍, സ്വാലിഹ് ഷുഹൈദ് മുïിതൊടിക, ടിപ്പു സുല്‍ത്താന്‍ അദനി മലപ്പുറം എന്നിവര്‍ സംബന്ധിച്ചു.

Latest