Connect with us

Ongoing News

ഉദ്യോഗസ്ഥർക്കും വേണം മുൻ കരുതൽ

Published

|

Last Updated

കൊച്ചി | ഇതു വരെ പരിചിതമല്ലാത്ത തിരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കൊവിഡ് കാലം ഓരോരുത്തർക്കും നൽകുന്നത്. സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാവുമ്പോൾ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ രോഗവാഹകരാവുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യ പടി.

ഇത് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. കൊവിഡിന്റെ ഏറ്റവും നിസാരമായ ലക്ഷണങ്ങൾ പോലും ലളിതമായി തള്ളിക്കളയാതിരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. കൂടാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ദിവസേന ശരീര താപനില പരിശോധിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്ന എല്ലാ ഉദ്യോഗസ്ഥർക്കും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ പരിശോധന നടത്താനും നിർദേശം നൽകി.

Latest