Connect with us

Kerala

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഏതാനും പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയില്‍. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി നിര്‍ദ്ദേശം അനുസരിച്ച് വാദങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് സി ബി ഐ നല്‍കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സി ബി ഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കാനാണ് സാധ്യത. പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ് ലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഇവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest