Connect with us

Covid19

കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം: മമത

Published

|

Last Updated

കൊല്‍ക്കത്ത |  കേന്ദ്രത്തിന്റെ പുതിയ ജനദ്രോഹ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാക പ്രക്ഷോഭം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൃഷിക്കാരും അവരുടെ ജീവിതവും ഉപജീവനമാര്‍ഗവും സംബന്ധിച്ചും തനിക്ക് വളരെയധികം ആശങ്കയുണ്ട്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം. ഉടനടി ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മമത ട്വിറ്ററില്‍ പറഞ്ഞു.

വെള്ളിയാഴ്ച അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. പ്രക്ഷോഭ പരിപാടികള്‍ യോഗത്തില്‍ ആവിഷ്‌ക്കരിക്കും. റോക്കറ്റുപോലെ വിലക്കയറ്റത്തിനു കാരണമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ അവശ്യസാധന നിയമം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest