Connect with us

Socialist

കര്‍ഷക പ്രക്ഷോഭത്തിനിടെ താങ്ങുവില ലഭിക്കാന്‍ യോഗിയുടെ നാട്ടില്‍ നിന്ന് നെല്ല് പഞ്ചാബിലേക്ക്

Published

|

Last Updated

കര്‍ഷക പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കെ ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് പഞ്ചാബിലെ സര്‍ക്കാര്‍ മണ്ഡികളിലേക്ക് നെല്ല് എത്തുന്നു. പ്രതിദിനം മൂന്ന്- നാല് ലക്ഷം ടണ്‍ നെല്ലാണ് ഇങ്ങനെ പഞ്ചാബിലെത്തുന്നത്. പഞ്ചാബിലെ എ പി എം സികളില്‍ നിന്ന് മിനിമം താങ്ങുവില ലഭിക്കുന്നതിനാലാണിത്.

പഞ്ചാബില്‍ ഒരു ക്വിന്റല്‍ നെല്ലിന് 1888 രൂപ താങ്ങുവില ലഭിക്കും. അതേസമയം, ബിഹാറിലും യു പിയിലും കര്‍ഷകന് ലഭിക്കുന്നതാകട്ടെ, 800 മുതല്‍ 1200 രൂപ വരെ മാത്രവും. ചെറുകര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് പഞ്ചാബിലെത്തിച്ച് ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാരാണെന്ന് ഇവിടെ വ്യക്തം.

ഈയൊരു കാര്യം മാത്രം മതി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ എ പി എം സികളും താങ്ങുവിലയും നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ സമരം നടത്തുന്നതെന്തിനെന്ന് മനസ്സിലാക്കാന്‍. എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ സഹദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Latest