Connect with us

Educational News

ഐ സി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണം; മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി സി ഐ എസ് സി ഇ

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി എസ് ഇ സ്‌കൂളുകള്‍ ജനുവരി നാലു മുതല്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി ഐ എസ് സി ഇ. ഈ ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സി ഐ എസ് സി ഇ കത്ത് നല്‍കി. ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകളുടെ നടത്തിപ്പ് സി ഐ എസ് സി ഇക്ക് ആണ്. 10, 12 ക്ലാസ്സുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന തീയതികള്‍ നേരത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സി ഐ എസ് സി ഇ കത്ത് നല്‍കിയിട്ടുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പ് കൃത്യമായി ക്രമീകരിക്കണമെങ്കില്‍ ഇത് ആവശ്യമാണെന്ന് കത്തില്‍ വ്യക്തമാക്കി.