Kerala
കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതി; രതീഷും ചന്ദ്രശേഖറും ഗൂഢാലോചന നടത്തിയെന്നും സി ബി ഐ ഹൈക്കോടതിയില്‍

കൊച്ചി | കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയെന്ന് സിബിഐ ഹൈക്കോടതിയില്‍. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്ങമൂലത്തില്‍ പറയുന്നു. മുന്‍ എംഡി കെ എ രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരും അഴിമതിക്കായി വലിയ ഗൂഢലോചന നടത്തി. അഴിമതി സംബന്ധിച്ച കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ദിവസം മുന്‍പാണ് സിബിഐ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വന്‍ അഴിമതിയാണ്. തെളിവുകളും സാക്ഷിമൊഴികളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
---- facebook comment plugin here -----