Connect with us

National

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത്; തമിഴ്‌നാട്ടില്‍ കനത്ത മഴ

Published

|

Last Updated

കന്യാകുമാരി | ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തിലേക്ക് അടുത്തതോടെ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ . കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരള തീരത്തുകൂടെയും കടന്നുപോകുമെന്ന ആശങ്കയെത്തുടര്‍ന്ന് കേരളത്തിലെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രത പാലിക്കുകയാണ്.
ഏറെ നാശം വിതച്ച നിവാര്‍ ചുഴലിക്കാറ്റിന് പിറകെയാണ് തമിഴ്‌നാട്ടിലേക്ക് രണ്ടാമത്തെ ചുഴലിക്കാറ്റായ ബുറേവി എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂര്‍, പോണ്ടിച്ചേരി മേഖലയിലായി നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ബുറേവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിന്‍കര വഴി കടന്നുപോകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാലു ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്.

കേരളതീരത്ത് ജാഗ്രതാനിര്‍ദ്ദേശം കര്‍ശനമാക്കി. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധമേല്‍പ്പടുത്തി. കടലില്‍ പോയവരെ മടക്കിവിളിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.