Connect with us

Kerala

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇ ഡി ഇന്ന് നോട്ടീസ് നല്‍കിയേക്കും

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്നുണ്ടായ കളളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യസലിന് ഹാജരാകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നോട്ടീസ് നല്‍കും. വ്യഴാഴ്ചയോ, വെള്ളിയാഴ്ചയോ ആകും ചോദ്യം ചെയ്യല്‍.

നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല മറ്റു ചിലര്‍ക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
ഇതിനിടെ എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഏഴ് ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Latest