Connect with us

National

രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ജയ്പൂര്‍  | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ മരിച്ചു. രാജസ്ഥാനിലെ രാജ്മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ( 59 )യാണ് ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് തിവേദിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഒരു തവണ എംപിയും മൂന്ന് തവണ എംഎല്‍എയും ആയ കിരണ്‍ മഹേശ്വരി, വസുന്ധര രാജെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

Latest