Connect with us

National

കര്‍ഷക നിയമം മോദിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ ചൂഷണം ചെയ്യുന്നതാണ് പുതിയ നിയമം. എല്ലാവരും ചേര്‍ന്ന് നിയമത്തെ എതിര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതികരണമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. കര്‍ഷകരില്‍ അനാവശ്യ ഭീതി നിറ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴി തെറ്റിക്കാനും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Latest