Connect with us

Saudi Arabia

കൊവിഡ് ചികിത്സയിലിരിക്കെ കൊല്ലം സ്വദേശി യാംബുവില്‍ മരിച്ചു

Published

|

Last Updated

യാംബു  | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവില്‍ മരിച്ചു. മേക്കോണ്‍ സ്വദേശിയായായ റാഫി കോട്ടേജ് വീട്ടില്‍ നൗഷാദ് റാവുത്തര്‍ (50) ആണ് മരിച്ചത്. യാംബുവില്‍ പന്ത്രണ്ട് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരിക യായിരുന്നു. രണ്ട് ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം കാരണം യാംബു ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.

തീവ്ര പരിചരണത്തിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം യാംബുവില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.
പരേതനായ പോളയത്തോട് നീലപ്പുരയില്‍ അബ്ദുല്‍ ഹമീദ് ആണ് പിതാവ്. മാതാവ് : സുബൈദ ബീവി. ഭാര്യ : സൈഫുന്നിസ. മക്കള്‍ : മുഹമ്മദ് റാഫി, നൗറിന്‍ ഫാത്തിമ.( രണ്ടു പേരും ഡിഗ്രി വിദ്യാര്‍ഥികള്‍), സഹോദരങ്ങള്‍ : നാസറുദ്ദീന്‍, റഹ്മത്ത് ബീവി, റംല ബീവി ഷൈല.