Saudi Arabia
തദ്ദേശ തിരഞ്ഞെടുപ്പ്: കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ജനവിധി തേടുന്നത് നവോദയയുടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 17 പ്രവര്‍ത്തകര്‍

ദമാം | സഊദി കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്‌കാരിക വേദിയുടെ രണ്ട് വനിതകളടക്കം 17 പ്രവര്‍ത്തകരാണ് “വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി ജനവിധി തേടുന്നതെന്ന് നവോദയ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്‌കാരിക വേദിയുടെ മതനിരപേക്ഷ ജനാധിപത്യ സാനിധ്യത്തിന്റെ അംഗീകാരമായാണ് ഈ സ്ഥാനാര്‍ത്ഥിത്വത്തെ സംഘടന കാണുന്നത് . പ്രവാസി ക്ഷേമത്തിനും , പ്രവാസി സമൂഹത്തില്‍ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് നവോദയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച സംഘാടകരാണ് ഈ 17 സ്ഥാനാര്‍ത്ഥികള്‍
സഊദിയുടെ സവിശേഷ സാഹചര്യത്തിലും പ്രവാസികളെ ശരിയായ രാഷ്ട്രീയ സാംസ്‌കാരിക ദിശയില്‍ സംഘടിപ്പിക്കുന്നതിനും അവരുടെ ക്ഷേമപ്രര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന നവോദയയുടെ വനിത പ്രവര്‍ത്തകര്‍ക്കുള്ള ഇടതുപക്ഷത്തിന്റെ അംഗീകാരം കൂടിയാണ് ഈ സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു
1.സുഷമ രജി ( കൊല്ലം – ഇടമുളക്കല്‍ ) , 2.ഹസീന ( മലപ്പുറം – പെരിന്തല്‍മണ്ണ), 3.അയ്യൂബ് ( തൃശ്ശൂര്‍ – ശ്രീ നാരായണപുരം ) , 4.സജീര്‍ ( കൊല്ലം – കുമ്മിള്‍ ), 5.ശ്രീകുമാര്‍ ( ആലപ്പുഴ – ദേവികുളങ്ങര ), 6.ഷാജഹാന്‍ ഇട്ടോള്‍ ( കണ്ണൂര്‍ – മാടായി ), 7.ഹംസ ( മലപ്പുറം – ഇടരിക്കോട് ), 8.അജയകുമാര്‍ ( ആലപ്പുഴ – പുറക്കാട് ), 9.സോമനാഥന്‍ ( കോഴിക്കോട് – കുരുവട്ടൂര്‍ ) , 10.അശോകന്‍ ( തിരുവനന്തപുരം – വെമ്പായം ) 11.സുനില്‍ ( പത്തനംതട്ട- കടമ്പനാട് ) ,12.ഷാന്‍ ഹുസൈന്‍ ( കൊല്ലം – കലഞ്ചൂര്‍) , 13.ഷിബിന്‍ ദാസ് ( മലപ്പുറം – കാലടി ) 14.സജീര്‍ ( മലപ്പുറം – കാലടി ) 15.അന്‍സാര്‍ ( കൊല്ലം – തേവലക്കര ) 16.അഖില്‍ ( എറണാകുളം – പുത്തന്‍കുരിശ് ) , 17. സി. കെ കാസിം ( എറണാകുളം – പാറക്കടവ് ) എന്നിവരാണ് വിവിധ ജിലകളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കയി ജനവിധി തേടുന്ന പ്രവര്‍ത്തകര്‍
വാര്‍ത്താ സമ്മേളനത്തില്‍ മൂലക്കീല്‍,റഹീം മടത്തറ ഷമീം നാണത്ത് , ഇ. എം കബീര്‍ ,സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു