National
400ല്‍ പരം പുലിനഖങ്ങളുമായി നാലുപേര്‍ പിടിയില്‍

ബെംഗളൂരു | പുലിനഖങ്ങളും കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലുമായി സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പോലീസിന്റെ പിടിയിലായത്. 400ല്‍ പരം പുലിനഖങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍ വച്ച് സംഘം പിടിയിലായത്. ഗ്രാമീണരില്‍ നിന്നും വേട്ടക്കാരില്‍ നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍ നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.