Connect with us

International

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ പീഡന ആരോപണവുമായി യുവതി

Published

|

Last Updated

ഇസ്ലാമാബാദ് |  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ പീഡന പരാതിയുമായി സഹപാഠിയും സുഹൃത്തുമായ യുവതി രംഗത്ത്. ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി തന്നെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മര്‍ദിച്ചതായും ഇരുവര്‍ക്കുമിടയിലെ ബന്ധം കുടുംബത്തിന് അറിയാമായിരുന്നെന്നും യുവതി പറഞ്ഞു.

സ്‌കൂളില്‍ ബാബറിന്റെ സഹപാഠിയായിരുന്നു താന്‍. ബാബര്‍ ക്രിക്കറ്റ് ലോകത്ത് പരിചിതനാകുന്നതിന് മുമ്പ് ഇഷ്ടത്തിലായിരുന്നു. 2010ല്‍ തന്നെ ബാബര്‍ വിവാഹ വാഗ്ദാനം നല്‍കി. കരിയറിന്റെ തുടക്കത്തില്‍ സാമ്പത്തികമായും ബാബറിനെ താന്‍ സഹായിച്ചിട്ടുണ്ട്. നിരവധി തവണ ലൈംഗിക ചൂഷണത്തിനും ഇടയാക്കി. എന്നാല്‍ ഇപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നും യുവതി ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങളോട് ബാബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ന്യൂസിലന്‍ഡ് പരമ്പരക്കായി പോയിട്ടുള്ള അദ്ദേഹം 14 ദിവസത്തെ ക്വാറന്റൈനിലാണ്.

 

 

Latest