Connect with us

National

ബി ജെ പി പ്രചാരണം കണ്ടാല്‍ തോന്നുക പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; പരിഹാസവുമായി ഉവൈസി

Published

|

Last Updated

ഹൈദരാബാദ് |  ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കായി ദേശീയ നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നതിനെ പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീന് ഉവൈസി. ബി ജെ പിയുടെ പ്രചാരണം കണ്ടാല്‍ ഇത് ഹൈദരാബാദ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പായി തോന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം മറ്റാരെയോ തിരഞ്ഞെടുക്കുകയാണെന്ന് തോന്നുമെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഉവൈസി.

ബി ജെ പിയുടെ പ്രചാരണം കണ്ടിട്ട് ഒരു കുട്ടി പറഞ്ഞത് അവര്‍ക്ക് ഇനി അമേരിക്കന്‍ പ്രസിന്റ് ഡൊണാല്‍ഡ് ട്രംപിനെക്കൂടി വിളിക്കാമായിരുന്നു എന്നാണ്. അവന്‍ പറഞ്ഞത് ശരിയാണ്. ഇനി ട്രംപ് മാത്രമേ പ്രചാരണത്തിന് എത്താന്‍ ബാക്കിയുള്ളുവെന്നും ഉവൈസി പറഞ്ഞു.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഇറക്കിയാണ് ബി ജെ പി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയവര്‍ ഇതിനകം പ്രചാരണത്തിന് എത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത ദിവസം പ്രചാരണത്തിന് എത്തും. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് തിരഞ്ഞെടുപ്പ്.