Connect with us

Kerala

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന; തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ തുടര്‍ നടപടികള്‍ വൈകും. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉന്നതതല നിര്‍ദേശം വിജിലന്‍സിന് ലഭിച്ചുവെന്ന് റിപ്പോട്ടുകളുണ്ട്. ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന പരിശോധനയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഓപറേഷന്‍ ബചത് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 20 കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.

ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് പരിശോധനക്കെതിരെ ധനമന്ത്രി തോമസ് ഐസക് കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു

Latest