Connect with us

National

അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ബിഐഎസ് ഉള്ള ഹെല്‍മെറ്റുകള്‍മാത്രം; കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ഇരുചക്രവാഹന യാത്രക്കാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്) ഗുണനിലവാരമുള്ളതായിരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. 2021 ജൂണ്‍ ഒന്ന് മുതല്‍ നിബന്ധന നിലവില്‍ വരും. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകളുടെ വില്‍പനയും ഉപയോഗവും തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി. നിലവാരമുള്ളതും ഭാരം കുറഞ്ഞതുമായ ഹെല്‍മറ്റുകള്‍ ബിഐഎസ് മുദ്രണത്തോടെ നിര്‍മിച്ചു വില്‍പന നടത്തുന്നത് ഉറപ്പാക്കും.

സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2018ല്‍ രൂപീകരിച്ച റോഡ് സുരക്ഷാ കമ്മറ്റി നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. രാജ്യത്തെ കാലാവസ്ഥക്ക് ഭാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് വേണ്ടതെന്നായിരുന്നു ഈ കമ്മറ്റിയുടെ കണ്ടെത്തല്‍. ഇത് അംഗീകരിച്ച മന്ത്രാലയം ഇത്തരത്തില്‍ ഒരു നിബന്ധന പുറപ്പെടുവിക്കുകയായിരുന്നു.

Latest