Connect with us

Gulf

റിയാദിലെ റെസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മരണം

Published

|

Last Updated

റിയാദ് | റിയാദിലെ അൽ മുൻസിയയിലെ റെസ്റ്റോറന്റിൽ ഗ്യാസ് ചോർന്നതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരണപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.

ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ  സിവിൽ  ഡിഫൻസ്, സുരക്ഷാ വകുപ്പ്, സഊദി റെഡ് ക്രസന്റ് സംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി റിയാദ് റെഡ് ക്രസന്റ് അതോറിറ്റി വക്താവ് യാസർ അൽ ജൽജിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest