Ongoing News
ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ

സിഡ്‌നി ആസ്‌ത്രേലിയക്കെതിരായ ആദ്യ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് നാണക്കേടായി കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയും. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിയും സംഘത്തിനും പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ഇന്ത്യന്‍ ടീം എറിഞ്ഞതെന്ന് പിഴ ചുമത്തിയ മാച്ച് റഫറി ഡേവിഡ് ബൂണ്‍ കുറ്റപ്പെടുത്തി.
നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തില്‍ എക്‌സ്ട്രാ ഇനത്തില്‍ മാത്രം 21 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത്. ഇതില്‍ 12 വൈഡും ഉള്‍പ്പെടും. ഇത് നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യക്ക് തടസമായി.
---- facebook comment plugin here -----