Connect with us

Kerala

സത്യം ഒരുനാള്‍ പുറത്ത് വരും; ആര്‍ക്കെതിരേയും പ്രതികാരത്തിനില്ല- ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം |  തനിക്കെതിരെ സരിത എസ് നായര്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന മുന്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം എന്നായാലും പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. സോളാറില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ദുഃഖിച്ചിട്ടില്ല. ഇതിനാല്‍ ഇപ്പോള്‍ സത്യം പുറത്തുവരുമ്പോള്‍ സന്തോഷിക്കുന്നുമില്ല. താനൊരു ദൈവ വിശ്വാസിയാണ്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു.

ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. സോളാറില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം തനിക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Latest