Connect with us

National

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സില്‍ യു പി ഗവര്‍ണര്‍ ഒപ്പുവച്ചു

Published

|

Last Updated

ലക്‌നോ | നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 15,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.

പ്രായപൂര്‍ത്തിയാകാത്തവരെയോ എസ് സി/എസ് ടി
വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കും. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. ഇതര മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Latest