Kerala
സോളാര്‍ കേസ്: ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെ കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്

കൊല്ലം | സോളാര്‍ കേസില്‍ പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് കെ ബി ഗണേശ് കുമാര്‍ എം എല്‍ എയും പി എയുമാണെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ശരണ്യ മനോജ്. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. രക്ഷിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞതുകൊണ്ട് താന്‍ ഇടപെടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ശരണ്യ മനോജ് പറഞ്ഞു.
താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിനെ തുടര്‍ന്ന് എന്നെ രക്ഷിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഇടപെട്ടത്. പക്ഷെ, പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്ത കാര്യങ്ങള്‍ ദൈവം പോലും ഒരിക്കലും പൊറുക്കാത്തതാണ്.
ഈ രഹസ്യങ്ങളെല്ലാം അറിയുന്നയാളാണ് ഉമ്മന്‍ ചാണ്ടി. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചത്തേക്ക് ഡി വൈ എഫ് ഐക്കാര്‍ കല്ലെറിഞ്ഞ സംഭവം വരെയുണ്ടായിട്ടും അദ്ദേഹം അത് പുറത്ത് പറയാതിരുന്നതാണെന്നും ശരണ്യ മനോജ് പറഞ്ഞു.