Connect with us

International

അമേരിക്കയില്‍ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്;ആയിരത്തിലധികം പേര്‍ മരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. 135,166 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
1,135 പേര്‍ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 13,417,506 പേര്‍ക്ക് രോഗം ബാധിച്ചു. 270,733 പേര്‍ മരിച്ചുവെന്നുമാണ് ഔദ്യോഗിക വിവരം.

7,906,316 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 5,240,459 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, വിസ്‌കോസിന്‍, മിഷിഗണ്‍, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള പത്ത് സംസ്ഥാനങ്ങള്‍.