Connect with us

International

യു എസ് ഉപരോധം മറികടന്ന് വെനസ്വേല ചൈനക്ക് എണ്ണ വില്‍പ്പന പുനരാരംഭിച്ചു

Published

|

Last Updated

കാരകാസ് | യു എസ് ഉപരോധത്തെ മറികടന്ന് വെനസ്വേല ചൈനയിലേക്ക് നേരിട്ടുള്ള എണ്ണ വില്‍പ്പന പുനരാരംഭിച്ചു. വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികാലില്‍ നിന്നും യു എസിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ സംജാതമായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് വെനസ്വേലയുടെ എണ്ണ കയറ്റുമതി പതിറ്റാണ്ടുകളായി ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. ഉപരോധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എണ്ണ വില്‍പ്പന പുനരാരംഭിച്ചതെന്ന് വെനസ്വേലന്‍ ഷിപ്പിംഗ് മോണിറ്ററിംഗ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

2020 ആഗസ്റ്റ് മുതല്‍ ചൈനയിലേക്ക് 1.8 ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റി അയച്ചത്. “പെട്രോചൈന” യുടെ ഉടമസ്ഥതയിലുള്ള കപ്പലുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പുതിയ സംഭവവികാസം സംബന്ധിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest