Kerala
സി എ ജി റിപ്പോർട്ട്: അഡീ.ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം | സി എ ജി റിപ്പോര്‍ട്ട് കിഫ്ബിക്ക് ചോർത്തിനൽകിയെന്ന് ആരോപിച്ച് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കെ എസ് ശബരീനാഥന്‍ എം എല്‍ എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വായിച്ച റിപ്പോര്‍ട്ടാണ് തനിക്ക് ലഭിച്ചതെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ധനകാര്യ സെക്രട്ടറിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
---- facebook comment plugin here -----