Connect with us

Science

ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതിശയിപ്പിക്കും വീഡിയോ പുറത്തുവിട്ട് നാസ ജ്യോതിശാസ്ത്രജ്ഞന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ആദ്യമായി ബഹിരാകാശത്തെത്തിയ സന്തോഷത്തില്‍ നാസ ജ്യോതിശാസ്ത്രജ്ഞന്‍ വിക്ടര്‍ ഗ്ലോവര്‍ എടുത്ത ഭൂമിയുടെ വീഡിയോ അതിശയിപ്പിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് അദ്ദേഹം ഈ വീഡിയോ എടുത്തത്. നീല ഗ്രഹത്തിന്റെ വിസ്മയിപ്പിക്കും ദൃശ്യമാണ് ഇദ്ദേഹം എടുത്തത്.

അതേസമയം, ഭൂമി കണ്ടപ്പോഴുള്ള തന്റെ യഥാര്‍ഥ അനുഭവം വിവരിക്കാന്‍ വീഡിയോ പര്യാപ്തമല്ലമെന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ബഹിരാകാശത്ത് നിന്നുള്ള തന്റെ ആദ്യ വീഡിയോ എന്ന അടിക്കുറിപ്പാണ് നല്‍കിയത്.

ഡ്രാഗണ്‍ റിസിലിയന്‍സിന്റെ ജനാലയിലൂടെയുള്ള കാഴ്ച എന്നും അടിക്കുറിപ്പിലുണ്ട്. ട്വിറ്ററില്‍ 20 ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടിട്ടുണ്ട്. ഒരു ലക്ഷം ലൈക്കും നിരവധി കമന്റുകളും ലഭിച്ചു. വീഡിയോ കാണാം: