Connect with us

Kerala

യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു; വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദദരിയുടെ ആത്മഹത്യശ്രമം

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു.

അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പുറം സ്വദേശി ഗ്രിഫിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്.ഇതിന് പിന്നാലെ യുവാവിന്റെ ബന്ധുകളും ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി.

തുടര്‍ന്ന് ഇവരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് ഗ്രിഫിന്റെ സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ചു. തൊട്ടു പിന്നാലെ മാതാവ് കുഴഞ്ഞ് വീണു.

ഉടന്‍തന്നെ സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി. കൂടാതെ ഗ്രിഫിന്റെ മാതാവിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പിന്നീട് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

Latest