National
രാഷ്ട്രം എല്ലാവരുടേതുമാണ്; കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് മമത

കൊല്‍ക്കത്ത | കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഹരിയാനയിലഉണ്ടായ പോലീസ് നടപടിയില്‍ ശക്തമായി അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ്. വേണ്ടിവന്നാല്‍ കര്‍ഷകര്‍ക്ക് പിന്തുണയേകാന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും മമത അറിയിച്ചു.
ഹരിയാനയിലെ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എല്ലാ ജനാധിപത്യ, മൗലിക അവകാശങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതാദ്യമാണ്. കര്‍ഷകരുടെ ജനാധിപത്യാവകാശങ്ങള്‍ കവരാന്‍ കേന്ദ്രത്തിനു കഴിയില്ല. രാഷ്ട്രം എല്ലാവരുടേതുമാണ്. സ്വാതന്ത്ര്യസമരത്തില്‍ ബി ജെ പിയുടെ പങ്ക് എന്തായിരുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് അവരുടെ നേതാക്കളെന്നും മമത പറഞ്ഞു.
---- facebook comment plugin here -----