Connect with us

National

അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അംഗീകാരത്തോടെ സര്‍വീസ് നടത്തുന്ന പ്രത്യേക ചാർട്ടേഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളില്‍, കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ക്കും ഡിജസിഎ അനുമതി നല്‍കിയേക്കും.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില് നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. വിദേശ റൂട്ടുകളില്‍ സാധാരണ വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍, മെയ് മുതല്‍ വന്‍ദേഭാരത് മിഷനു കീഴില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.