Connect with us

Kerala

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി |  പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്.

---- facebook comment plugin here -----

Latest