International
ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേ ഐ സി സി ചെയര്‍മാന്‍

ന്യൂഡല്‍ഹി | ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്വതന്ത്ര ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്്.
ഓക്ലന്‍ഡില്‍നിന്നുള്ള അഭിഭാഷകനായ ബാര്‍ക്ലേ 2012 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ അംഗമാണ്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ സിംഗപ്പൂരിന്റെ ഇമ്രാന്‍ ഖ്വാജയെ തോല്‍പിച്ചാണ് ഗ്രെഗ് ബാര്‍ക്ലേ ഐസിസി ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്. 16 അംഗരാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബാര്‍ക്ലേക്ക് 11 പേരുടെ പിന്തുണ ലഭിച്ചു.
---- facebook comment plugin here -----