Connect with us

Business

ലക്ഷ്മി വിലാസ് ബാങ്ക് - ഡി ബി എസ് ലയനത്തിന് കേന്ദ്ര മന്ത്രിസഭാ അനുമതി 

Published

|

Last Updated

ന്യൂഡല്‍ഹി | സാമ്പത്തികമായി തകര്‍ന്ന തമിഴ്നാട്ടിലെ സ്വകാര്യ ബേങ്കായ ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാനുള്ള റിസര്‍വ് ബേങ്ക് നിര്‍ദേശം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. സംയോജന കരാറിന്റെ അടിസ്ഥഅനത്തില്‍ 2,500 കോടി രൂപ ഡിബിഎസ് ലക്ഷ്മി വിലാസില്‍ നിക്ഷേപിക്കും.

സാമ്പത്തിക തകര്‍ച്ചയിലായ ലക്ഷ്മി വിലാസ് ബോങ്കിന് നവംബര്‍ 17 മുതല്‍ മൊറട്ടോറിയം ഏര്‍പെടുത്തിയിരുന്നു. ഇതോടൊപ്പം നിക്ഷേപകന് പിന്‍വലിക്കാവുന്ന പരമാവധി തുക 25,000 രൂപയായി നിചപ്പെടുത്തുകയും ചെയ്തു. ലയനം പൂര്‍ണമാകുന്നതോടെ ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.

മുന്നു വര്‍ഷം തുര്‍ച്ചയായി നഷ്ടം നേരിട്ടതാണ് ബേങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ നിക്ഷേപകര്‍ ഉയര്‍ന്ന തുക പിന്‍വലിക്കാന്‍ തുടങ്ങിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതോടൊപ്പം ഭരണതലത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടി ആയതോടെ തകര്‍ച്ച വേഗത്തിലാകുകയും ചെയ്തു.

Latest