Covid19
പഞ്ചാബില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഡിസംബര്‍ ഒന്ന് മുതല്‍ രാത്രി കര്‍ഫ്യൂ

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സംസ്ഥാനത്തുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും ഡിസംബര്‍ ഒന്ന് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തി.
രാത്രി പത്ത് മുതല്‍ അഞ്ച് വരെയാണ് കര്‍ഫ്യൂ. എല്ലാ റെസ്‌റ്റോറന്റുകളും കല്ല്യാണ മണ്ഡപങ്ങളും രാത്രി ഒന്‍പതരക്ക് മുമ്പ് അടക്കണം. നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15 വരെ തുടരും. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക ആയിരം രൂപയാക്കി വര്‍ധിപ്പിച്ചതായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.
ചൊവ്വാഴ്ച പഞ്ചാബില്‍ 22 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ മരണം 4653 ആയി ഉയര്‍ന്നു. 1,47,665 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6834 സജീവ കേസുകളാണ് നിലവിലുള്ളത്. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. 139 പേര്‍ ഓക്‌സിജന്റെ ബലത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.