Kerala
27ന് ഹാജരാവണം; സി എം രവീന്ദ്രന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 27ന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രവീന്ദ്രന്‍ ഹാജരായിരുന്നില്ല. കൊവിഡ് ബാധിതനാണെന്ന് ഇ ഡിയെ അദ്ദേഹം രേഖാമൂലം അറിയിക്കുകയായിരുന്നു. കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനും സംഘത്തിനും അറിയാമായിരുന്നുവെന്നും ആ സംഘമുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
---- facebook comment plugin here -----