Connect with us

Gulf

വമ്പിച്ച വിലയിളവുമായി ലുലുവിൽ സൂപ്പർ ഫ്രൈഡേ സെയിൽ

Published

|

Last Updated

അബുദാബി | ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ഫാഷൻ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി വ്യത്യസ്തയിനം ഉത്പന്നങ്ങൾക്ക് വമ്പിച്ച വിലയിളവുമായി ലുലുവിൽ “സൂപ്പർ ഫ്രൈഡേ” സെയിൽ. ലോകത്താകമാനം നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണോട് ചേർന്നാണ് ലുലുവിലും പദ്ധതി നടപ്പാക്കുന്നത്.

മാസ്റ്റർകാർഡിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണ്. www.luluhypermarket.com വഴി 100 ദിർഹത്തിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ ഹോം ഡെലിവറിയും ലഭിക്കും. എല്ലാവിധ ഉത്പന്നങ്ങളും ഏറ്റവും വലിയ വിലക്കുറവിൽ ലഭ്യമാക്കുന്ന പദ്ധതിയാണിതെന്ന് ലുലു ഗ്രൂപ്പ് ബയിങ് ഡയറക്ടർ മുജീബ് റഹ്‌മാൻ പറഞ്ഞു.

മാസ്റ്റർകാർഡുമായി ചേർന്ന് ഓൺലൈൻ ഇടപാടുകൾക്ക് കൂടുതൽ ഇളവുകളും പേ ബൈ അടക്കമുള്ള മറ്റ് ഇ പേയ്മെന്റ് സംവിധാനങ്ങളുമായി ചേർന്ന് ക്യാഷ് ബാക്കും, ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭ്യമാക്കുന്നുണ്ട്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ലുലുവിൽ കർശനമാക്കിയിട്ടുണ്ട്. സ്പർശ രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും ശാഖകളിൽ കൃത്യമായ ഇടവേളകളിൽ ശുചീകരണവും നടത്തുന്നുണ്ട്.

നൂറോ അതിലധികമോ ദിർഹത്തിന്റെ ഇടപാടുകൾ ഓൺലൈനായി നടത്തുന്നവർക്ക് സാനിറ്റൈസറും സൗജന്യമായി നൽകും. യു.എ.ഇയിലെ എഴുപതോളം ലുലു ശാഖകളിൽ ഡിസംബർ അഞ്ച് വരെ പദ്ധതി നടക്കും.

---- facebook comment plugin here -----

Latest