Connect with us

National

നാലായിരം കോടിയുടെ ഇന്ത്യയുടെ ഡീപ് ഓഷ്യന്‍ മിഷന് ഉടന്‍ തുടക്കമാകും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണം നാല് മാസത്തിനുള്ളില്‍ തുടക്കമാകും. സമുദ്രാന്തര്‍ ഭാഗത്തെ ധാതുക്കള്‍, ഊര്‍ജം, സമുദ്ര വൈവിധ്യങ്ങള്‍ എന്നിവയെക്കുറിച്ചു പര്യവേഷണത്തിന് ഡീപ് ഓഷ്യന്‍ മിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നാലായിരം കോടി രൂപയുടേതാണ് പദ്ധതി.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ വരുന്ന പര്യവേക്ഷണം നാല് മൂന്നോ നാലോ മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന്‌ മന്ത്രാലയ സെക്രട്ടറി എം രാജീവന്‍ വ്യക്തമാക്കി.

വിവിധ ആഴക്കടല്‍ പര്യവേഷണങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യകളും ഡീപ് ഓഷ്യന്‍ മിഷന്റെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, ബയോ ടെക്‌നോളജി വകുപ്പ്, സിഎസ്‌ഐആര്‍, തുടങ്ങി വിഭാഗങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമാകും.

ആഴക്കടലിലേക്കെത്തിച്ചേരാനുള്ള മുങ്ങിക്കപ്പലിന്റെ രൂപകല്‍നയും പ്രകടനവും ആണ് ദൗത്യത്തിന്റെ മറ്റൊരു പ്രധാന ഘടകം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭാഗാണ് ഡീപ് ഓഷ്യന്‍ മിഷന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.