National
രാജസ്ഥാനില്‍ വന്‍ ആയുധ വേട്ട; 161 പേര്‍ അറസ്റ്റില്‍

ജയ്പുര്‍ | രാജസ്ഥാനില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച 161 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലു ജില്ലകളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അനധികൃത ആയുധ ശ്യംഖല തകര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു റെയ്ഡ്
ഇവരില്‍നിന്ന് 162 ആയുധങ്ങളും 165 കാട്രിഡ്ജുകളും പിടിച്ചെടുത്തു. ശ്രീഗംഗാനഗര്‍, ഹനുമാന്‍ഗഡ്, ബിക്കാനീര്‍, ചുറു ജില്ലകളിലായിരുന്നു റെയ്ഡ്. രണ്ടര മാസത്തിനിടെയാണ് ഇത്രയും കുറ്റവാളികള്‍ പിടിയിലാതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബിക്കാനീര്‍ റേഞ്ച് ഐജിപി പ്രഫുല്ല കുമാര്‍ പറഞ്ഞു. റെയ്ഡ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----