Connect with us

Eranakulam

കൊറിയര്‍ വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

Published

|

Last Updated

കൊച്ചി | അരിപ്പൊടിയുടെയും മറ്റും പാക്കറ്റുകളില്‍ ഒളിപ്പിച്ച് കൊറിയര്‍ വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. പാഴ്‌സലിനു പുറത്തെഴുതിയിരുന്ന വിലാസങ്ങളില്‍ സംശയം തോന്നിയ കൊറിയര്‍ സര്‍വീസുകാര്‍ എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തു.

കണ്ണൂരിലെ ഏജന്‍സി വഴി കൊച്ചിയിലെത്തിയ പാഴ്‌സലുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അരിപ്പൊടി, മല്ലിപ്പൊടി, കറിപ്പൊടി തുടങ്ങിയവയുടെ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Latest