Kerala
കൈക്കൂലി ആരോപണം; എം കെ രാഘവന്‍ എം പിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട് | കൈക്കൂലി ആവശ്യപ്പെട്ടെന്നും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക തുക ചെലവഴിച്ചുവെന്നുമുള്ള ആരോപണത്തില്‍ എം കെ രാഘവന്‍ എം പിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. വിജിലന്‍സ് കോഴിക്കോട് യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്താണ് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ടി വി 9 ചാനല്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. ഈ സന്ദര്‍ഭത്തില്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ പറയുന്നതായും ദൃശ്യത്തിലുണ്ടായിരുന്നു. 2014 തിരഞ്ഞെടുപ്പില്‍20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ചാനല്‍ നടത്തി.
---- facebook comment plugin here -----