Connect with us

Fact Check

FACT CHECK: അറബിക് കോളജ് വിദ്യാര്‍ഥികള്‍ വേദങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തുന്നുവെന്ന് പ്രചാരണം

Published

|

Last Updated

കൊല്‍ക്കത്ത | അറബിക് കോളജിലെ ലൈബ്രറിയില്‍ ഹിന്ദു വേദങ്ങളും മറ്റും വിദ്യാര്‍ഥികള്‍ വായിക്കുന്ന ഫോട്ടോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു. വേദങ്ങളില്‍ കൈകടത്തലുകള്‍ നടത്തുകയാണ് ഇവരെന്നാണ് പ്രചാരണം. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഈ പ്രചാരണമുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: ജിഹാദികള്‍ ഇന്ന് വേദങ്ങളും ഉപനിഷത്തുകളും ഗീതയും കൃത്രിമമായി എഴുതിയുണ്ടാക്കുന്നു. പരമ്പരാഗത മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യലും അപകീര്‍ത്തിപ്പെടുത്തലുമാണ് ഇവരുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്നാണ് ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

യാഥാര്‍ഥ്യം: ദി ഹിന്ദു പത്രത്തിന്റെ വെബ്‌സൈറ്റില്‍ 2014 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനൊപ്പം വന്ന ഫോട്ടോയാണിത്. ഫോട്ടോഗ്രാഫര്‍ ജി രാമകൃഷ്ണയാണ് ഈ ഫോട്ടോയെടുത്തത്. ഇസ്ലാം, ഹിന്ദു മതങ്ങളിലെ പൊതുവായ ചില സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഹൈദരാബാദിലെ അല്‍ മഹാദുല്‍ അലി അല്‍ ഇസ്ലാമി എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ വേദങ്ങള്‍ പഠിക്കുന്നു എന്നാണ് ഈ ഫോട്ടോയുടെ അടിക്കുറിപ്പ്.

ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച ഫോട്ടോ

ഈ സ്ഥാപനത്തില്‍ മറ്റ് മതങ്ങളെ സംബന്ധിച്ച ആയിരത്തിലേറെ പുസ്തകങ്ങളുണ്ട്. വര്‍ഗീയ പ്രചാരണത്തിന് ഈ ചിത്രം ഉപയോഗിക്കുന്നത് പോലെയല്ല യാഥാര്‍ഥ്യം എന്ന് വ്യക്തം.

Latest